EDAPPAL
കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ സോൺ നേതൃ സംഗമം നടന്നു
എടപ്പാൾ : സമസ്ത സെൻറ്റിനറി ആഘോഷങ്ങളുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് ഘടകങ്ങളുടെ ശാക്തീകരണം ലക്ഷ്യം വെച്ച് സംഘടിപ്പിക്കുന്ന നേതൃ സംഗമം എടപ്പാൾ സോണിൽ സമാപ്പിച്ചു.
മാണൂർ മനാറുൽ ഹുദാ കാമ്പസിൽ സമസ്ത ജില്ല മുശാവറ അംഗം എം ഹൈദർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സോൺ വൈസ് പ്രസിഡന്റ് വാരിയത്ത് മുഹമ്മദലി ആധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം സയ്യിദ് സീതിക്കോയ അൽ ബുഖാരി ചർച്ചകൾക്ക് നേതൃത്വം നൽകി. അബ്ദുൽ ജലീൽ അഹ്സനി, ഹസൻ നെല്ലിശേരി, എ അഹമദ് ബാഖവി, പി പി നൗഫൽ സഅദി , സലീം സഖാഫി മാങ്ങാട്ടൂർ,അഷ്റഫ് സഖാഫി, ശരീഫ് ചിയ്യാനൂർ , മൊയ്തീൻ ശാ അതളൂർ പ്രസംഗിച്ചു.