CHANGARAMKULAMLocal news

നഴ്സസ് ദിനം ആഘോഷിച്ചു

കെഎസ്എസ്പിയു പെരുമ്പടപ്പ് ബ്ലോക്കിന്റെ ആഭ്യമുഖ്യത്തിൽ നഴ്സസ് ദിനം ആഘോഷിച്ചു. പന്താവൂർ പെൻഷൻ ഭവനിൽ നടന്ന പരിപാടി തവനൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം നഴ്സിംഗ് ഓഫീസർ എം എസ് സൗമിനി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പിൽ നിന്ന് ഹെഡ് നഴ്സായി വിരമിച്ച ലക്ഷ്മിക്കുട്ടിയെ ആദരിച്ചു. കെഎസ്എസ്പിയു ബ്ലോക്ക് പ്രസിഡൻ്റ് ഇസ്മായിൽ അധ്യക്ഷനായി. കെഎസ്എസ്പിയു
ജില്ലാ കവിതാ രചനാ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ എ പി ശ്രീധരനെ ആദരിച്ചു. ഹജ്ജ് കർമത്തിനു പോകുന്ന മാറഞ്ചേരി യൂണിറ്റ് പ്രസിഡൻ്റ് കെ യൂസഫിന് യാത്രയയപ്പ് നൽകി. പി എൻ കൃഷ്ണമൂർത്തി, പി എം സതീശൻ, കൃഷ്ണൻ പോറ്റി എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി വി വി ഭരതൻ സ്വാഗതവും പി ആർ ഭദ്ര നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button