kaladi
കാലടിയിൽ ദേശീയ ഡെങ്കിപ്പനി ദിനാചരണം നടത്തി
കാലടി | കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കണ്ടനകം ജനകീയാരോഗ്യ കേന്ദ്രവും കെ സ് ആർ ടി സി റീജിയണൽ വർക്ക്‌ഷോപ്പും സംയുക്തമായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ബാബു. കെ ജി ഉദ്ഘാടനം ചെയ്തു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബഷീർ തുറയാറ്റിൽ അധ്യക്ഷത വഹിച്ചു. റീജിയണൽ വർക്ക്‌ഷോപ്പ്
അസിസ്റ്റന്റ് വർക്ക് മാനേജർ സന്തോഷ് പരിപാടിയിൽ സ്വാഗതം പറഞ്ഞു. ഹെൽത്ത് ഇൻസ്‌പെക്ടർ ഷാജു. ആർ. പി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രവീൺ. എം. ജി എന്നിവർ ഡെങ്കി രോഗത്തെ കുറിച്ചും കൊതുക് നിർമ്മാർജ്ജന പരിപാടികൾ ആസൂത്രണം ചെയ്യേണ്ട ആവിശ്യകതയെ കുറിച്ചും ബോധവൽക്കരണ ക്ലാസ്സ് എടുത്തു.ജെ. പി. എച്ച്. ൻ അജിത, ആശാ പ്രവർത്തകരായ ലക്ഷ്മി, ജാനകി, ജ്യോതി, സുമിത്ര എന്നിവർ പങ്കെടുത്തു