CHANGARAMKULAMGULF

മരുഭൂമിയിൽ പച്ചപ്പ് വിരിയിച്ച് മൂന്നു മലയാളി യുവാക്കൾ.

ദുബായ് : മനസ്സുവെച്ചാൽ മരുഭൂമിയും നല്ല വളക്കൂറുള്ള മണ്ണാക്കി മാറ്റാം എന്ന് തെളിയിച്ചിരിക്കുകയാണ് ചങ്ങരംകുളം പെരുമുക്ക് സ്വദേശികളായ റഷീദും, അഷ്റഫും, അലിയും.
നാടിൻ്റെ പച്ചപ്പ് ദുബായ് മരുഭൂമിയിൽ പുനർ സൃഷ്ടിച്ചിരിക്കുകയാണ് ഈ യുവാക്കൾ. മൂവരും ജോലി ചെയ്യുന്ന അൽ ഖവനീജ് എന്ന സ്ഥലത്താണ് നെല്ല് കൃഷി ചെയ്തത്. റഷീദിന്റെ വലിയൊരു ആഗ്രഹമായിരുന്നു നെൽ കൃഷി ചെയ്യുക എന്നത് കൂടെ ജേഷ്ഠൻമാരായ അഷ്‌റഫും ,അലിയും സഹായത്തിനു എത്തിയപ്പോൾ കാര്യം നിഷ്പ്രയാസം ചെയ്യാൻ സാധിച്ചു. മണ്ണിനെ നാം എത്രത്തോളം സ്നേഹിക്കുന്നുവോ അതിന്റെ പതിമടങ്ങ് നമുക്ക് മണ്ണിൽ നിന്നും തിരിച്ചു ലഭിക്കും എന്നതാണ് ഈ യുവാക്കളുടെ അഭിപ്രായം.
പലതരത്തിലുള്ള കൃഷികൾ ചെയ്തുവരുന്ന കൂട്ടത്തിൽ ഇവർക്ക് ഇത് ഒരു വേറിട്ട അനുഭവമാണെന്ന് വിളവെടുപ്പിന് ശേഷം അഷ്‌റഫും ,അലിയും പറഞ്ഞു. വിളവെടുപ്പ് സമയത്ത് റഷീദ് നാട്ടിലായത് ഞങ്ങൾക്ക് ചെറിയ ബുദ്ധിമുട്ട് ഉണ്ടാക്കി എന്ന് ഇരുവരും കൂട്ടിച്ചേർത്തു.കൃഷിയുടെ വിജയം കണ്ടതോടെ ഇവരുടെ ഖഫീലും കൃഷിയുടെ ഭാഗമാകാൻ ഇവർക്കൊപ്പം ഉണ്ട്‌ .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button