CHANGARAMKULAM

പ്രദീപ് തലാപ്പിൽ പത്മശ്രീ പുരസ്‌കാരം രാഷ്ട്ര പതിയിൽ നിന്നും ഏറ്റുവാങ്ങി.

ചങ്ങരംകുളം :പന്തവൂർ സ്വദേശിയായ പ്രദീപ്
തലാപ്പിൽ പത്മശ്രീ പുരസ്കാരം രാഷ്ട്ര പതിയിൽ നിന്നും ഏറ്റുവാങ്ങി.നാനോ ടെക്നോളജിയിലും തന്മാത്ര ഫിലിമുകളിലും നടത്തിയ നിർണായകമായ ഗവേഷണങ്ങളാണ് പ്രദീപിനെ അവാർഡിന് അർഹനാക്കിയത്.
മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ രസതന്ത്ര വിഭാഗം പ്രൊഫസറും നാനോ ടെക്നോളജിയിലെ പ്രകാത്ഭനായ ശാസ്ത്രജ്ഞനുമായ ഡോ ടി പ്രദീപ്‌ തലാപ്പിൽ പരേതനായ നാരായണൻ മാസ്റ്ററുടെയും റിട്ടയെർഡ് അധ്യാപിക കുഞ്ഞി ലക്ഷ്മി അമ്മയുടെയും രണ്ടാമത്തെ മകനാണ്.പ്രകാശൻ, പ്രമോദ് എന്നിവർ സഹോദരങ്ങളാണ്.
2008ലെ ശാന്തി സ്വരൂപ്‌ ഭട്നാഗർ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളിലായി 170ഓളം പ്രബന്ധങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
കുഞ്ഞു കണങ്ങൾക്ക് വസന്തം എന്ന പേരിൽ നാനോ ടെക്നോളജിയെ കുറിച്ച് മലയാളത്തിൽ ഇദ്ദേഹത്തിന്റെതായി ഒരു പുസ്തകവും പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ കൃതിക്ക് 2010ലെ ഏറ്റവും നല്ല വൈജ്ഞനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ഭാര്യ ശുഭ, കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ്‌ ഡോക്ടറൽ ഫെല്ലോ ചെയ്യുന്ന രഘു മകനും. എം ബി ബി എസ് വിദ്യാർത്ഥിനിയായ ലയ മകളുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button