എസ്എസ്എഫ് സാഹിത്യോത്സവ്; ബാലസഞ്ചയം സംഘടിപ്പിച്ചു

മലപ്പുറം∙ എസ്എസ്എഫ് ഈസ്റ്റ് ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായി ബാലസഞ്ചയം നടത്തി. ഫ്ലവർ ഷോ, ദഫ്, സ്കൗട്ട്, ബലൂൺ ഡിസ്പ്ലേ എന്നിവകളുടെ അകമ്പടിയോടെ നടത്തിയ റാലിയിൽ ആയിരത്തോളം കുട്ടികൾ പങ്കെടുത്തു. ലഹരിക്കും മയക്കുമരുന്നിനുമെതിരെയും രാജ്യത്തെ ഭിന്നിപ്പിക്കുന്ന ഛിദ്രശക്തികൾക്കെതിരെയും മുദ്രാവാക്യങ്ങളോടെയായിരുന്നു റാലി.എസ്ജെഎം ഈസ്റ്റ് ജില്ലാ സെക്രട്ടറി കെ.ഇബ്രാഹിം ബാഖവി ഉദ്ഘാടനം ചെയ്തു. എസ്വൈഎസ് ഈസ്റ്റ് ജില്ലാ സെക്രട്ടറി എം.ദുൽഫുഖാർ അലി സഖാഫി അധ്യക്ഷത വഹിച്ചു. ഹുസൈൻ സഖാഫി, ഇല്യാസ് സഖാഫി, അബ്ദുറഹിം സഖാഫി, അബ്ദുൽ ഗഫൂർ ബാഖവി, സക്കീർ സഖാഫി കോട്ടുമല എന്നിവർ പ്രസംഗിച്ചു. ബാലസഞ്ചയത്തിനു ശേഷം സാഹിത്യോത്സവ് നഗരിയിൽ കുട്ടികളുടെ സംവാദം നടന്നു. മുഹമ്മദ് നസീഹ് ചുങ്കത്തറ, അൻസഫ് നിയാസ് അരീക്കോട്, മുഹമ്മദ് റബീഹ് നിലമ്പൂർ, മുഹമ്മദ് മുസ്തഫ പുളിക്കൽ എന്നിവർ പ്രസംഗിച്ചു. ഹാത്തിം ഷഹൽ ഇരുവേറ്റി മോഡറേറ്ററായി. ഇന്ന് വൈകിട്ട് 7ന് പാട്ടുപട പരിപാടി നടക്കും. 23ന് വൈകിട്ട് 5ന് സമാപന സംഗമം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്യും.