വിജയഭേരി വിജയ സ്പർശം,പദ്ധതി:വട്ടംകുളത്ത് പഞ്ചായത്ത് തല യോഗം നടത്തി
എടപ്പാൾ:വട്ടംകുളം ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ അധ്യാപകർ ചേർന്ന് പഞ്ചായത്തിൽ വെച്ചു പി സി, മീറ്റിംഗ് ചേർന്നു.പഞ്ചായത്ത് പരിധിക്കുള്ളിലെ മുഴുവൻ സ്കൂൾ കുട്ടികളുടെയും കഴിവിനെ ഒരുപോലെ വളർത്തിക്കൊണ്ട് വരുന്നതിന്നായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി വ്യത്യസ്ത കഴിവുകളുണ്ടെങ്കിലും പഠനത്തിൽ പിന്നോക്കം പോകുന്ന കുട്ടികളെ കണ്ടെത്തി അവരെ പഠനത്തിൽ ഉന്നത നിലവാരത്തിലെത്തിക്കാനായി കൃത്യമായി കുട്ടികളുടെ പഠനനിലവാരം മോണിറ്റർ ചെയ്യാനും,ന്യൂനതകൾ കണ്ടെത്തുന്നവരിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ചു മുന്നോട്ടു കൊണ്ടുവരാനും,അധ്യാപകരുടെയും,രക്ഷകർത്താക്കളുടെയും സംയുക്തമായ ദീർഗവീക്ഷണത്തോടെയുള്ള സ്ഥിര പദ്ധതിയാണ് ഇതിൽകൂടി ലക്ഷ്യമിടുന്നത്,പഞ്ചായത്ത്തല മോണിറ്ററിങ് കമ്മിറ്റിയും കോർഡിനേഷൻ കമ്മിറ്റിയും കൂട്ടായി പദ്ധതികൾക്ക് നേതൃത്വം വഹിക്കും.വിഷരഹിത പച്ചക്കറി പ്രോത്സാഹിപ്പിക്കലിന്റെ ഭാഗമായിട്ടുള്ള പരിപാടിക്ക് തുടക്കം കുറിക്കാൻ എ, ഇ, ഒ, ഹൈദരലിയുടെ നേതൃത്വത്തിലുള്ള സംഘം പഞ്ചായത്തിൽ വെച്ച് യോഗം ചേർന്നു.അലസമായി വലിച്ചറിയപ്പെടുന്ന പ്ലാസ്റ്റിക് വേസ്റ്റുകൾ കൊണ്ടുണ്ടാകുന്ന ദുരിതങ്ങളെ കുറിച്ചു ജനങ്ങളിൽ അവബോധം നൽകാനും, ഹരിതാ പനം പദ്ധതി സുഗമമായി മുന്നോട്ടുകൊണ്ടുപോകാനും തീരുമാനിച്ചു,യൂ, പി, &എൽ, പി, സ്കൂളുകൾ നിലവിൽത്തന്നെ പഞ്ചായത്തിന്റെ കീഴിൽ ഇത്തരം കർമപദ്ധതികളുമായി മുന്നോട്ടു പോകുന്നുണ്ടെങ്കിലും,ഹയർ സെക്കണ്ടറി വിഭാഗങ്ങളെ കൂടി ഇതിലുള്പെടുത്താൻ ജില്ലാപഞ്ചായത്തിന്റെ നിർദ്ദേശമുള്ളത് കൊണ്ട്, ആ ഉത്തരവാദിത്വം കൂടി പഞ്ചായത്ത് ഏറ്റെടുക്കുകയാണ്,ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ, വികസന കാര്യ സമിതി ചെയർമാൻ എം, എ, നജീബ്, ഹെൽത്ത് ഇൻസ്പെക്ടർ നജ്മത്, ബിന്ദുമോൾ,പ്രധാന അധ്യാപകർ, ഇമ്പ്ലിമെന്റ് ഓഫീസർ, എന്നിവർ സംബന്ധിച്ചു,