Local newsVELIYAMKODE
പാലപ്പെട്ടി സേവനസമിതി ബലിപെരുന്നാൾ റിലീഫ് വിതരണം ചെയ്തു
നാടിന്റെ നന്മക്ക് നാട്ടുകാരുടെ പ്രവാസി കൂട്ടായ്മയായ പാലപ്പെട്ടി സേവനസമിതിയുടെ മൂന്നാമത് റിലീഫ് വിതരണോദ്ഘാടനം സംഘടിപ്പിച്ചു .പാലപ്പെട്ടി (മർഹൂം അബൂബക്കർ SA )നഗറിൽ നടന്ന പരിപാടിയിൽ നാട്ടിലെ സാമൂഹിക മത രാഷ്ട്രിയ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
പാലപ്പെട്ടി സേവനസമിതി എക്സിക്യൂട്ടീവ് അംഗങ്ങളായ ഹംസ V അബൂബക്കർ BS ഷഹീർ റഹ്മാനി അഹമ്മദ് A മഹല്ല് ഭാരവാഹികളായ റസാഖ് ഹാജി T പ്രസിഡണ്ട് ശംസുദ്ധീൻ കോട്ടപ്പുറത്ത് നൂർദ്ധീൻ കാപിരിക്കാട് തുടങ്ങിയവരും അസീസ് ഫൈസി (MI സൗത്ത് മദ്രസ സ്വദർ )മനോഹരൻ കറുത്താരൻ ജാഫർ സ്വദിക്ക് തുടങ്ങിയവരും പങ്കെടുത്തു സംസാരിച്ചു.