CHANGARAMKULAMLocal news
മോഷ്ടിച്ച ബൈക്ക് വിൽക്കാനെത്തിയ തമിഴ്നാട് സ്വദേശികൾ ചങ്ങരംകുളം പോലീസിന്റെ പിടിയിൽ
ബൈക്ക് വില്പനയ്ക്ക് ഷോറൂമിലെത്തിയപ്പോൾ സംശയം തോന്നിയ ജീവനക്കാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ആനന്ദിനെ വടക്കേക്കാട് പോലീസ് ചങ്ങരംകുളം പോലീസിന് കൈമാറുകയും
അന്വേഷണത്തിൽ കൂട്ടുപ്രതിയായ ഗണേശനെ തെരിയത്ത് നിന്ന് ചങ്ങരംകുളം പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മെയ് 9ന് ചങ്ങരംകുളം സൺറൈസ് ഹോസ്പിറ്റൽ പരിസരത്ത് നിന്നും യൂണികോൺ ബൈക്ക് മോഷ്ടിച്ച് വിൽക്കുന്നതിനിടെയാണ് പിടിയിലായത്.