CHANGARAMKULAMLocal news

ചാലിശേരി സ്കൂളിൽ ഗാലറി നിർമാണം അവസാന ഘട്ടത്തിൽ

കായിക പ്രേമികളുടെ 15 വർഷത്തെ കാത്തിരിപ്പിന് വിരാമം. ഗവൺമെന്റ് ഹയർസെക്കൻഡറി കോൾ മൈതാനത്ത് നിർമ്മിക്കുന്ന ഗാലറിയുടെ പണികൾ പൂർത്തിയാകാറായി. 2022 നവംബറിൽ നിർമ്മാണ ഉദ്ഘാടനം നടത്തിയ ഗാലറി അടുത്ത അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തുറന്നു കൊടുക്കാനാണ് പദ്ധതി.
സംസ്ഥാന കായിക വകുപ്പ് അനുവദിച്ച 74 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മാണം. മൈതാനത്തിന്റെ കിഴക്കേ ഭാഗത്ത്‌ 42 മീറ്റർ നീളത്തിൽ അഞ്ച് നിലകളിലായി ആയിരം പേർക്ക് ഇരിക്കാവുന്ന തരത്തിലാണ് രൂപകല്പന ചെയ്തിട്ടുള്ളത്. തെക്കുഭാഗത്ത് 6 മീറ്റർ ഉയരത്തിലും ഗോൾപോസ്റ്റിന് പിന്നിൽ 9 മീറ്റർ ഉയരത്തിലും നെറ്റ് സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ 760 ചതുരശ്ര അടി വലിപ്പമുള്ള സ്റ്റേജും അതിനോട് ചേർന്ന് ഗ്രീൻ റൂമും രണ്ട് ശുചിമുറികളും ഒരുക്കിയിട്ടുണ്ട്.
ബാക്കിയുള്ള തുക പ്രയോജനപ്പെടുത്തി 10 മീറ്റർ നീളത്തിലുള്ള മറ്റൊരു ഗ്യാലറിയും പ്രവേശന കവാടവും ഒരുക്കാനും പദ്ധതിയുണ്ട്. 2005 ൽ 25,000 യൂണിറ്റ് മണ്ണ് ഉപയോഗിച്ചാണ് ഇപ്പോൾ കാണുന്ന തരത്തിൽ മൈതാനം നവീകരിച്ചത്. ജനകീയ സമിതി സമാഹരിച്ച തുക ഉപയോഗിച്ച് 2007 ഫുട്ബോൾ കോർട്ട് നിർമ്മിച്ചു. സംസ്ഥാന ഫുട്ബോൾ താരങ്ങളായ അമ്പാടി ശ്രീരാഗ്,ശ്രേയസ്, പാര അംപ്യൂട്ടി ചാമ്പ്യൻഷിപ്പിൽ രാജ്യത്തിനുവേണ്ടി കളിച്ച വി. പി ലെനിൻ തുടങ്ങിയവർ ഈ മൈതാനത്ത് കളിച്ചു വളർന്നവരാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button