ആനക്കര: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അടക്കം രണ്ടുപേർ അറസ്റ്റിൽ. കപ്പൂരിലെ സ്വകാര്യ വിദ്യാലയത്തിലെ കായിക അധ്യാപകനും പട്ടിശ്ശേരി സ്വദേശിയുമായ മുബഷീർ(23), സഹായി എറവക്കാട് സ്വദേശി ഷബിലാൽ (23) എന്നിവരെയാണ് ചാലിശ്ശേരി സി. ഐ സതീഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിക്ക് എല്ലാ സഹായവും ചെയ്തയാളാണ് ഷബിലാൽ എന്ന പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.