Local newsPONNANI

വാഹനാപകടത്തിൽ ദർസ്‌ വിദ്യാർഥിക്ക്‌ ദാരുണാന്ത്യം

പൊന്നാനി:വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്ത് കോളേജിൽ പ്രവേശനം നേടാനായി പോകുകയായിരുന്ന പൊന്നാനി മരക്കടവ് സ്വദേശിയായ ദർസ് വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു.മുസ്‌ലിംലീഗ് 49-ാം വാർഡ് പ്രസിഡന്റ്‌ റഫീഖിന്റെ മകൻ പൊള്ളിന്റകത്ത് മുത്തലിബ്‌ മുസ്‌ലിയാരാണ് (18) കല്പകഞ്ചേരിയിലുണ്ടായ അപകടത്തിൽ മരിച്ചത്. തിങ്കളാഴ്ച രാത്രി പതിനൊന്നുമണിക്കാണ് അപകടം.സുഹൃത്തായ മറ്റൊരു ദർസ് വിദ്യാർഥി അനസുമൊന്നിച്ച് വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്ത് കോളേജിൽ പ്രവേശനം നേടുന്നതിന് തീവണ്ടിയിൽ കയറാനായി തിരൂരിലേക്ക് ബൈക്കിൽ പോകുകയായിരുന്നു. ഇതിനിടയിലാണ് ഒരു വാഹനത്തിൽ ഉരസി ബൈക്ക് മറിഞ്ഞത്. ബൈക്ക് ഓടിച്ചിരുന്ന അനസിന് നിസ്സാര പരിക്കാണുള്ളത്‌. റോഡിലേക്ക് തെറിച്ചുവീണ മുത്തലിബിന്റെ കൈകളിലൂടെ പിറകിലൂടെ വന്ന ബസ് കയറുകയും ചെയ്തു. തലക്കേറ്റ പരിക്കാണ് മരണകാരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button