Local newsPONNANI

മഴ; അതിജീവിക്കാനാകാതെ പൊന്നാനി കോടതി കെട്ടിടം

പൊന്നാനി ∙ കോടതി കെട്ടിടം നവീകരിക്കേണ്ട കാര്യത്തിൽ തീരുമാനമായില്ല. താൽക്കാലിക കെട്ടിടത്തിന്റെ പണികൾ ഇഴഞ്ഞു നീങ്ങുന്നു. ഒരു മഴക്കാലത്തെകൂടി നേരിടാനുള്ള ത്രാണിയില്ലാത്ത അവസ്ഥയിലാണ് ഇപ്പോഴത്തെ കോടതി കെട്ടിടം. ചോർച്ചയടക്കാൻ മേൽക്കൂരയ്ക്കു മുകളിൽ വിരിച്ച ടാർപായ വരെ ചോരുന്ന സ്ഥിതിയാണ്.
കോടതിക്കായി സിവിൽ സ്റ്റേഷൻ കോംപൗണ്ടിൽ അനക്സ് കെട്ടിടം നിർമിക്കാനുള്ള പദ്ധതി ഇതുവരെ തുടങ്ങിയിട്ടില്ല. നിലവിലെ കോടതി കെട്ടിടത്തിന്റെ മേൽക്കൂരയിൽ മഴയ്ക്ക് മുൻപ് കാര്യമായ അറ്റകുറ്റപ്പണികൾ നടന്നില്ലെങ്കിൽ കോടതി പ്രവർത്തനത്തെ ബാധിക്കാനിടയുണ്ട്. കെട്ടിടം നവീകരിച്ച് കോടതി നിലനിർത്തണമെന്ന ആവശ്യവുമായി അഭിഭാഷകർ രംഗത്തു വന്നിട്ടുണ്ട്. ഇക്കാര്യത്തിൽ‌ അന്തിമ തീരുമാനമാകാത്ത അവസ്ഥയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button