Local newsPONNANI

ഉറവിടമാലിന്യസംസ്‌കരണം : പൊന്നാനിയിലെ 5000 വീടുകളിൽ റിങ് കമ്പോസ്റ്റ്

പൊന്നാനി: ഉറവിട മാലിന്യസംസ്‌കരണത്തിന് വീടുകളിൽ സൗകര്യമൊരുക്കാനുള്ള നടപടിയുമായി നഗരസഭ. വികേന്ദ്രീകൃത മാലിന്യസംസ്‌കരണ ഉപാധിയായി റിങ് കമ്പോസ്റ്റുകളാണ് വിതരണംചെയ്യുന്നത്. നഗരത്തിലെ 5000 വീടുകളിൽ റിങ് കമ്പോസ്റ്റ് സ്ഥാപിച്ചു നൽകുന്നതിനാണ് നഗരസഭയുടെ പദ്ധതി. ഇതുകൂടാതെ 1000 യൂണിറ്റ് ബയോബിന്നുകളും വിതരണംചെയ്യും.

രണ്ട് റിങ്ങുകൾ, അടപ്പുകൾ എന്നിവയടങ്ങുന്നതാണ് ഒരു യൂണിറ്റ് റിങ് കമ്പോസ്റ്റ്. 1,87,50,000 രൂപയാണ് പദ്ധതിച്ചെലവ്. 3750 രൂപ വിലവരുന്ന ഒരു യൂണിറ്റിന് ഗുണഭോക്തൃവിഹിതം 375 രൂപയാണ്. ഗുണഭോക്തൃവിഹിതം നഗരസഭയിൽ അടച്ച് രസീത് കൈപ്പറ്റിയവർക്ക് വീടുകളിൽ എത്തിച്ചുനൽകും.

കടവനാട് ഫിഷറീസ് സ്‌കൂൾ പരിസരത്ത് നടന്ന വിതരണോദ്ഘാടനം നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനംചെയ്തു.

ഉപാധ്യക്ഷ ബിന്ദു സിദ്ധാർഥൻ അധ്യക്ഷതവഹിച്ചു. ഷീനാ സുദേശൻ, രജീഷ് ഊപ്പാല, ടി. മുഹമ്മദ് ബഷീർ, വെള്ളാനി അശോകൻ, അഡ്വ. ബിൻസി ഭാസ്‌കർ, വി. രഞ്ജിനി, നസീമ ഇടക്കരകത്ത്, എസ്. സജിറൂൻ, സുബ്രഹ്മണ്യൻ, ആരിഷ് തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button