മാഞ്ചെസ്റ്റർ മലയാളി അസോസിയേഷൻ MMA മെഡിക്കൽ ഉപകരണങ്ങൾ നൽകി
എടപ്പാൾ: യുകെയിൽ മികച്ച രീതിയിൽചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന മലയാളി സംഘടനയായ “മാഞ്ചെസ്റ്റർ
മലയാളീ അസോസിയേഷൻ”
(MMA) മെഡിക്കൽ ഉപകരണങ്ങൾ നൽകി. എടപ്പാൾ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനും വെങ്ങിനിക്കര ഗ്രാമം കൂട്ടായ്‌മയുടെ പെയിൻ & പാലിയേറ്റീവ് വിഭാഗത്തിനുമാണ് സംഭാവന ചെയ്തത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും പാലിയേറ്റീവ് ആവശ്യങ്ങൾക്കും ഉപകരിക്കുന്ന ഓക്സിജൻ കോൺസെൻട്രേറ്ററും
പ്രഷർ മോണിറ്ററിങ്, ഷുഗർ ലെവൽ ചെക്കിങ് യൂണിറ്റും മറ്റു കോവിഡ് പ്രതിരോധ
അവശ്യ സാധനങ്ങളും ഓഫീസ് മെഷീൻ യൂണിറ്റുമാണ് നൽകിയത്.
MMA വർക്കിങ് സെക്രട്ടറിയും ബ്രിട്ടനിൽ നിന്നുള്ള ലോക കേരളസഭ അംഗവും വെങ്ങിനിക്കര ഗ്രാമം കൂട്ടായ്‌മ പ്രവർത്തക സമിതി
പ്രവർത്തകനുമായ ജയചന്ദ്രന്റെ ശ്രമഫലമായാണ്
പരിപാടി സംഘടിപ്പിച്ചത്.
ഉപകരണങ്ങൾ മെഡിക്കൽ ഓഫീസർ അബൂബക്കർ ഗ്രാമം സമിതിക്കു വേണ്ടി പ്രസിഡന്റ്
ഐ വി ടീച്ചറും സെക്രട്ടറി രാജീവ് മാക്കോത്തും ചേർന്ന് കെ ടി. ജലീലിൽ എം എൽ എ യിൽ നിന്നും ഏറ്റു വാങ്ങി.
എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി വി സുബൈദ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ പ്രഭാകരൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ ആർ അനീഷ് ആശംസകൾ നേർന്നു. ഹെൽത്ത് ഇൻസ്‌പെക്ടർ കൺഷുദ്ധീൻ നന്ദി പറഞ്ഞു. മാഞ്ചെസ്റ്റർ മലയാളീ അസോസിയേഷൻ പ്രസിഡന്റ് ശ്രീ ഷാജിമോൻ കെ ഡി യുടെ ആശംസ സന്ദേശവും MMA യുടെ ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ച് വർക്കിംഗ് സെക്രട്ടറി ജയചന്ദ്രൻ സദസ്സിനെ അറിയിച്ചു.ഗ്രാമം കൂട്ടായ്മ വൈസ് പ്രസിഡന്റ ശശി ചോരുംവീട്ടിൽ,
സമിതിഅംഗങ്ങൾ:അർജുൻ പ്രകാശ്, ശ്രീനാഥ് എന്നിവർ പങ്കെടുത്തു.ജയചന്ദ്രൻ തെക്കാട്ട്
(ബോബേട്ടൻ) ഉൾപ്പെടെയുള്ള
MMA കുടുംബാംഗങ്ങൾക്ക്
കൂട്ടായ്മ സമിതി നന്ദി പറഞ്ഞു.