CHANGARAMKULAMLocal news

ചങ്ങരംകുളം കുറ്റിപ്പാല റോഡ്‌ നവീകരണ പ്രവർത്തി പുനരാരംഭിച്ചു

ചങ്ങരംകുളം കുറ്റിപ്പാല റോഡ്‌ നവീകരണ പ്രവർത്തി ആരംഭിച്ചു.മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അനുവദിച്ച ഫണ്ട്‌ ഉപയോഗിച്ചാണ്‌ റോഡ്‌ റബ്ബറൈസ്‌ഡ്‌ ചെയ്യുന്നത്‌.മാസങ്ങൾക്ക് മുമ്പ് തുടങ്ങിയ റോഡ് നവീകരണ പ്രവൃത്തികൾ പാതിവഴിയിൽ മുടങ്ങിയിരുന്നു. പി നന്ദകുമാർ എംഎൽഎ ഇടപെട്ടാണ്‌ സാങ്കേതിക തടസങ്ങൾ നീക്കി വൈകിപ്പോയ പ്രവർത്തി പുനരാരംഭിച്ചത്. ഒന്നാം ഘട്ടം ടാറിംഗ്‌ വർക്ക്‌ ആണ്‌ ഇപ്പോൾ നടക്കുന്നത്‌.ജനുവരിയോടെ എല്ലാ വർക്കുകളും പൂർത്തിയാകും.ഇതോടൊപ്പം തന്നെ കോക്കൂർ കോലിക്കര റോഡിന്റെ പ്രവർത്തിയും നടക്കും.ആലംകോട്‌ പഞ്ചായത്തിലെ ഈ രണ്ട്‌ റോഡുകളുടെയും പ്രവർത്തികൾ പൂർത്തിയാകുന്നതോടെ പൊന്നാനി അസംബ്ലി മണ്ഡലത്തിലെ മുഴുവൻ പിഡബ്ളി യുഡി റോഡുകളും റബ്ബറൈസ്ഡ്‌ റോഡുകൾ ആയി മാറും.ചങ്ങരംകുളം കുറ്റിപ്പാല റോഡിന് 6.20 കോടിയുടെയും കോലിക്കര കോക്കൂർ റോഡിന് 2.5 കോടിയുടെയും പ്രവൃത്തിയാണ് നടക്കുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button