CHANGARAMKULAM

ചങ്ങരംകുളത്ത് യാത്രക്കാരുമായി വന്ന സ്വകാര്യ ബസ്സിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി

ചങ്ങരംകുളത്ത് യാത്രക്കാരുമായി വന്ന സ്വകാര്യ ബസ്സിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി.ശനിയാഴ്ച വൈകിയിട്ട് 6മണിയോടെയാണ് ചങ്ങരംകുളം ഹൈവേ ജംഗ്ഷനിലാണ് സംഭവം.തൃശ്ശൂർ നിന്ന് കുറ്റിപ്പുറത്തേക്ക് യാത്രക്കാരുമായി പോയിരുന്ന ബസ്സിന് പുറകിൽ നിന്ന് അപ്രതീക്ഷിതമായി പുക ഉയരുകയായിരുന്നു.ഡ്രൈവർ ഉടനെ തന്നെ ബസ്സ് റോഡരിൽ ഒതുക്കി യാത്രക്കാരെ മുഴുവൻ പുറത്തിറക്കി.പുറകിലെ ടയറുകൾ ഉരസിയാണ് പുക ഉയർന്നതെന്നാണ് നിഗമനം.ജനങ്ങൾ ചുറ്റും കൂടിയതോടെ ജംഗ്ഷനിൽ ഏറെ നേരം ഗതാഗതവും തടസപ്പെട്ടു.പിന്നീട് പോലീസെത്തിയാണ് വാഹനങ്ങൾ മാറ്റി ഗതാഗതം പൂർണ്ണസ്ഥിതിയിലാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button