THAVANUR
+2 പരീക്ഷാ ഫലം:
+2 പരീക്ഷാ ഫലം:
62ഫുൾ എ പ്ലസും100% വിജയത്തിളക്കവുമായി ഐഡിയൽകടകശ്ശേരി
തവനൂർ: ഈ വർഷത്തെ ഹയർ സെക്കണ്ടറി പ്ലസ് റ്റു പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ പരീക്ഷ എഴുതിയ 192 വിദ്യാർത്ഥികളും ഉയർന്ന മാർക്ക് നേടി 100% വിജയം വരിച്ച് കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂൾ തുടർച്ചയായ പതിനാലാം തവണയും ചരിത്രം കുറിച്ചു.
ഗ്രേസ് മാർക്ക് ഇല്ലാതിരുന്നിട്ടും 62 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയപ്പോൾ 25 കുട്ടികൾ അഞ്ച് വിഷയങ്ങളിൽ എ പ്ലസിന് അർഹരായി.
ഈ മികച്ച വിജയം വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കഠിനാധ്വാനത്തിന്റെയും കഴിവുറ്റ അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും സമർപ്പണത്തിന്റെയും ഫലമാണെന്ന് ഐഡിയൽ ട്രസ്റ്റ് ചെയർമാൻ പി കുഞ്ഞാവുഹാജി, സെക്രട്ടറി കെ കെ എസ് ആറ്റക്കോയ തങ്ങൾ മാനേജർ മജീദ് ഐഡിയൽ എന്നിവർ പറഞ്ഞു.