THAVANUR

ഐഡിയൽ കാമ്പസിൽ ഇൻറർനാഷണൽ യോഗ ദിനാചരണം

എടപ്പാൾ: വിദ്യാർത്ഥികളിൽ ശാരീരിക, മാനസികാരോഗ്യം
ഉറപ്പ് വരുത്തുന്നതിനും യോഗ പരിശീലനത്തിൽ കുട്ടികളെ ആകൃഷ്ടരാക്കുന്നതിനുമായി ഇൻ്റർനാഷണൽ യോഗ ദിനത്തിൽ
സ്കുളിലെ മുഴുവൻ കുട്ടികൾക്കും യോഗ പരിശീലനം തുടങ്ങി.

ഐഡിയൽ മോണ്ടിസോറി മുതൽ കോളേജ് തലം വരെയുള്ള നാലായിരത്തഞ്ഞൂറിൽ പരം വിദ്യാർത്ഥികൾ വിവിധ പരിശീലകരുടെ നേതൃത്വത്തിൽ യോഗ പരിശീലിച്ചു.

സ്റ്റുഡൻസ് പോലീസ് കേഡറ്റ് സംഘടിപ്പിച്ച യോഗ പരിശീലനത്തിന് കുറ്റിപ്പുറം ഗ്രേഡ് എസ് ഐയും എസ് പി സി തിരൂർ സബ് ഡിസ്ട്രിക് നോഡൽ ഓഫീസറുമായ വാസുണ്ണി നേതൃത്വം നൽകി.

മാനേജർ മജീദ് ഐഡിയൽ അദ്ധ്യക്ഷത വഹിച്ചു
ഹൈസ്കൂൾ എച്ച് എം ചിത്രഹരിദാസ് ഉൽഘാടനം നിർവ്വഹിച്ചു.
ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ സെന്തിൽ കുമരൻ ,പ്രിയ അരവിന്ദ്, സുപ്രിയ ഉണ്ണികൃഷ്ണൻ, ബിന്ദു പ്രകാശ്, ഉഷ കൃഷ്ണകുമാർ ,പി വി സിന്ധു, ബിന്ദു മോഹൻ,എന്നിവർ പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button