CHANGARAMKULAM

ഡി വൈ എഫ് ഐ ജില്ലാ സമ്മേളന പ്രചരണം : ചൂണ്ടയിടല്‍ മത്സരം സംഘടിപ്പിച്ചു

ലഹരിക്ക് അടിമപ്പെടാതിരിക്കൂ യുവത്വം ആസ്വദിക്കൂ എന്ന മുദ്രവാക്യമുയര്‍ത്തി
DYFI ജില്ലാ സമ്മേളന പ്രചരണാര്‍ത്ഥം DYFI ആലംകോട് മേഖല കമ്മറ്റി ചിയ്യാന്നൂര്‍ ചിറക്കുളത്തില്‍ ചൂണ്ടയിടല്‍ മത്സരം സംഘടിപ്പിച്ചു. മുപ്പതോളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത മത്സത്തില്‍ സൂരജ് ചിയ്യാന്നൂര്‍ ഒന്നാം സ്ഥാനവും, സനല്‍ ചങ്ങരംകുളം രണ്ടാം സ്ഥാനവും കരസ്ഥമാക്കി, ശഹബില്‍, ദേവനന്ദ, അനീഷ് , സിറാജു, സിനാന്‍,ധനു എന്നിവര്‍ പ്രോല്‍സാഹന സമ്മാനവും കരസ്ഥമാക്കി. Dyfi ആലംകോട് മേഖല സെക്രട്ടറിയും, എടപ്പാൾ ബ്ലോക്ക് കമ്മറ്റി അംഗവുമായ എന്‍.പി ഫാസില്‍, മേഖല ട്രഷറർ റാഷിദ്, മേഖല കമ്മറ്റി അംഗങ്ങളായി മണികണ്ഠന്‍ ചിയ്യാന്നൂര്‍ യൂണിറ്റ് ഭാരവാഹികളായ റോഹിത്ത്,സെെനു, ഫസ്ലു എന്നിവര്‍ മത്സരത്തിന് നേതൃത്വം നല്‍കി.
15ാം DYFI മലപ്പുറം ജില്ലാ സമ്മേളനം
2022 ഏപ്രിൽ 1,2,3 തിയ്യതികളിലായി എടപ്പാൾ
സ:പി.ബിജു നഗറില്‍ വെച്ചു ചേരും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button