EDAPPALLocal newsVATTAMKULAM

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി “അതിഥി ആരോഗ്യ മിത്ര” വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു. വട്ടംകുളം ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡന്റ് എം.എ. നജീബ് ഉദ്ഘാടനം ചെയ്തു. വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.സി. മണിലാൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ പ്രവർത്തകരായ സതീഷ് അയ്യാപ്പിൽ , കെ.എ. അനീഷ്, കെ.ജി. നിനു , റഹീം അലിയാർ എന്നിവർ നേതൃത്വം നൽകി. തുടർന്ന് പഞ്ചായത്ത് പരിധിയിലെ എല്ലാ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും ആരോഗ്യ പരിശോധന പരിപാടി നടത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button