EDAPPALLocal news
ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു
എടപ്പാൾ: കുട്ടികളിൽ വായന, എഴുത്ത്, കല എന്നിവയോടുള്ള താൽപര്യം വളർത്തുന്നതിനായി ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു. സാഹിത്യകാരൻ ഹുസൈൻ തട്ടത്താഴത്ത് ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രധാനധ്യാപിക സി പി സതി അധ്യക്ഷയായി. സ്കൂൾ ട്രസ്റ്റ് ചെയർമാൻ ബഷീർ കക്കിടിക്കൽ, പിടിഎ പ്രസിഡന്റ് മുഹമ്മദ് ഷബീർ, എംടിഎ വൈസ് പ്രസിഡന്റ് ഷബ്ന, വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ എം കെ നീതു, എ പി പ്രേമ കുമാരി, വി കെ ആലിയത്ത്, സി വി ഫൈസൽ, കെ ആകാശ്, ജ്യോതി കൃഷ്ണ, പി സീമ, ഷറഫിയ, ഉനൈസ എന്നിവർ സംസാരിച്ചു. കുട്ടികളുടെ കവിതാലാപനം, പ്രസംഗം, നാടൻപാട്ട്, നൃത്തം തുടങ്ങിയ വിവിധ കലാപരിപാടികളും അരങ്ങേറി.