EDAPPALLocal news

പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന് തുടക്കം

എടപ്പാൾ: കർക്കിടക മാസാചരണത്തിന്റെ ഭാഗമായി പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ മഞ്ജരീസ് ചെയർപേഴ്സൺ അമ്പിളി സോമൻ ഹനുമദ് പാരായണം നടത്തി.

ഗുരുവായൂർ മഞ്ജരീസിന്റെ നേതൃത്വത്തിൽ അരിയും പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു. രാജാസ് ആയുർവേദ ആശുപത്രിയുടെ സഹകരണത്തോടെ ദിവസേന കർക്കിടക കഞ്ഞി വിതരണവും ആരംഭിച്ചു. കർക്കിടകം അഞ്ചുവരെ പ്രഭാഷണവും കർക്കിടകം മുഴുവൻ രാമായണ പാരായണവും ക്ഷേത്രത്തിൽ നടക്കും.

ഫോട്ടോ: പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ ഗുരുവായൂർ മഞ്ജരീസ് ചെയർപേഴ്സൺ അമ്പിളി സോമൻ ഹനുമദ് പാരായണം നടത്തുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button