BREAKING NEWSEDAPPALKERALALATEST NEWSLocal newsPUBLIC INFORMATIONSocialUPDATES

ദേശീയ പ്രസംഗ മത്സരത്തിൽ ഐഡിയൽ വിദ്യാർത്ഥിക്ക് അഭിമാന നേട്ടം

എടപ്പാൾ: ഓൾ ഇന്ത്യ ഗാവൽ ക്ലബ്ബ്സിന്റെ ആഭിമുഖ്യത്തിൽ കൊച്ചി ആസാദിയിൽ വെച്ച് നടന്ന നാഷണൽ പബ്ലിക് സ്പീക്കിംഗ് ചാമ്പ്യൻഷിപ്പ് 2026-ൽ കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥി അംഗിത് നാരായണന് ദേശീയ തലത്തിൽ മൂന്നാം സ്ഥാനം.അപ്പർ പ്രൈമറി വിഭാഗം, (ജൂനിയർ )കാറ്റഗറിയിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 450-ഓളം മത്സരാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ ടോപ് ടെൻ ഫൈനലിസ്റ്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് അംഗിത് രണ്ടാം റണ്ണറപ്പ് (2nd Runner-Up) കരസ്ഥമാക്കിയത്.ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷണലിന്റെ അഫിലിയേറ്റായ ഗാവൽ ക്ലബ്ബ്സ് സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ദേശീയ മത്സരങ്ങളിൽ ഒന്നാണിത്. വിദ്യാർത്ഥിയുടെ ഈ മികച്ച നേട്ടത്തിൽ ഐഡിയൽ സി ഇ ഒ മജീദ് ഐഡിയൽ , ഇംഗ്ലീഷ്ട്രൈനറും സിഇ വിഭാഗം മേധാവിയുമായ മഹ്റൂസ് സയ്യിദ്, സീനിയർ പ്രിൻസിപ്പാൾഡോ:ഫിറോസ് , പ്രിൻസിപ്പാൾ പ്രിയാ അരവിന്ദ്, ബിന്ദു മോഹൻ ,എച്ച് എം ഉഷ കൃഷ്ണകുമാർ ,അധ്യാപകർ എന്നിവർ അഭിനന്ദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button