THAVANUR
പൂർവ്വകാല പി ടി എ പ്രവർത്തകരെ ആദരിച്ചു
തവനൂർ : കെഎംജിയുപി സ്കൂളിൻ്റെ സുവർണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി സ്കൂളിൻ്റെ വികസന മുന്നേറ്റത്തിന് അടിത്തറ പാകിയ മുൻകാല പിടിഎ പ്രവർത്തകരെ ആദരിച്ചു. പിടിഎ പ്രസിഡൻ്റുമാരായ
വിശ്വനാഥൻ ,ഹബീബ് റഹ്മാൻ, സുബ്രു ,ഫിറോസ് , എസ് എം സി ചെയർമാൻമാരായിരുന്ന മജീദ്, പരമേശ്വരൻ ,എം. പിടിഎ പ്രസിഡൻ്റുമാ രായിരുന്ന ലിഷ ,അനിത, റീന, സൗമ്യ, ധന്യ, സഫിയ, ബുഷറ എന്നിവർ ആദരം ഏറ്റുവാങ്ങി,പുരോഗതിയുടെ നാൾവഴികൾ ഓർത്തെടുത്തു.
തവനൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടിവി ശിവദാസ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ എടപ്പാൾ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വിവി രമ മുഖ്യ അതിഥിയായി. സ്വാഗത സംഘം കൺവീനർ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായ ചടങ്ങിൽ പ്രധാനാദ്ധ്യാപിക ബിന്ദു എസ് സ്വാഗതം പറഞ്ഞു. ഷാജി.കെ സുകന്യ, ശ്രീനിവാസൻ,ബാലൻ മാസ്റ്റർ, രാധ ടീച്ചർ, റോബിൻ ആൻ്റണി എന്നിവർ ആശംസകളും രാജൻ കെ.കെ നന്ദിയും പറഞ്ഞു.