EDAPPALLocal news

16കാരിയെ രാത്രിയില്‍ വിളിച്ചുണര്‍ത്തി; വിറക് പുരയില്‍ പീഡനം, സംഭവം മലപ്പുറത്ത്‌

മലപ്പുറം: പുലര്‍ച്ചെ ഒന്നരയോടെ 16കാരിയെ സ്വന്തംവീട്ടില്‍ നിന്നും വിളിച്ചിറക്കി തൊട്ടടുത്തുള്ള വിറകു പുരയില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചകേസില്‍ 21കാരന് ജാമ്യമില്ല. നിര്‍ഭയ ഹോമില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരുന്നത്. ഇക്കഴിഞ്ഞ പുതുവത്സര ദിനത്തിലാണ് സംഭവം നടന്നത്.

രാത്രി 16കാരിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന സംഭവത്തില്‍ റിമാന്റില്‍ കഴിയുന്ന മാറഞ്ചേരി പുറങ്ങ് തലക്കാട്ട് വീട്ടില്‍ വിഷ്ണു (21)ന്റെ ജാമ്യാപേക്ഷയാണ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി എസ് നസീറ തള്ളിയത്. 2022 ജനുവരി ഒന്നിന് പുലര്‍ച്ചെ ഒന്നര മണിക്കാണ് സംഭവം.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച പ്രതി പുറങ്ങിലുള്ള വീട്ടില്‍ എത്തി കുട്ടിയെ വിളിച്ചിറക്കി തൊട്ടടുത്തുള്ള വിറകു പുരയില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. മഞ്ചേരി നിര്‍ഭയ ഹോമില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 2022 മാര്‍ച്ച് 21ന് പെരുമ്പടപ്പ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button