EDAPPAL

ഹിൽടോപ് പബ്ലിക് സ്കൂൾ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

കുറ്റിപ്പുറം : മറവഞ്ചേരി ഹിൽടോപ് പബ്ലിക് സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനം സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ സയ്യിദ് മുസ്തഫ തങ്ങൾ അധ്യക്ഷത വഹിച്ചു. യോഗ ഡെമോൺസ്ട്രേഷന് സ്കൂൾ കായിക അധ്യാപകൻ യൂസഫലി, അദ്ധ്യാപകൻ ശ്രീജിത് എന്നിവർ നേതൃത്വം നൽകി. സ്കൂൾ അസംബ്ലി ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ പതിനഞ്ചോളം യോഗാസനങ്ങൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി അബ്ദുല്ല കുട്ടി ട്രഷറർ അഷ്റഫ് ക്ലബ്ബ് കൺവീനർ ഉഷാദേവി അധ്യാപകരായ ബിനോയ് സി. പി, കാവർതിക എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button