സ്വിം ബ്രോസ് “പ്രതിഭാദരം” സംഘടിപ്പിച്ചു
നരിപ്പറമ്പ് : ഗുഡ് ഹോപ് ‘സ്വിം ബ്രോസ് ‘ സംസ്ഥാന നീന്തൽ മത്സരത്തിൽ ഗോൾഡ് മെഡൽ ജേതാക്കളെയും വിജയികളെയും തിരുവോണ നാളിൽ ബിയ്യം കായലിൽ 2.5 കി.മി ലഹരിക്കെതിര പ്രദർശന നീന്തലിൽ പങ്കെടുത്തവരെയും ആദരിച്ചു തവനൂർ MLA വി എസ് ജോയ് സമ്മേളനം ഉദ്ഘാടനം ചെയ്തു.മുഖ്യ പ്രഭാഷണവും സർട്ടിഫിക്കറ്റ് വിതരണവും മെമെൻ്റോസ് വിതരണവും പൊന്നാനി MLA കെ.പി നൗഷാദലിയും നിർവ്വഹിച്ചു.
“നീന്തൽ ലഹരിയാക്കാം “എന്ന വിഷയത്തിൽ പഠന ക്ലാസിന്പൊന്നാനി അസി: എക്സൈസ് ഇൻസ്പെക്ടർ കെ.എം ബാബു രാജ്നേതൃത്വം നൽകി.അനുമോദന പ്രസംഗംകാലടി പഞ്ചായത്ത് പ്രസിഡൻ്റ് മുഫസ്സിറ നടത്തിനീന്തൽ പരിശീലനം സുരക്ഷിതമായി നടത്താൻ വേണ്ട സൗകര്യങ്ങൾ നിളാ തീരത്ത് ഒരുക്കാൻ എം എൽ എ ക്ക്നിവേദനവും സമർപ്പിച്ചുആറ്റക്കോയ തങ്ങൾവാർഡ് മെമ്പർ സലീം വി.പി ഗംഗാധരൻഫൈസൽ മാറഞ്ചേരിആശംസകൾ നേർന്നുഇശൽ സായാഹ്നം റേഡിയോ സ്റ്റാർ ഹനീഫ പൊന്നാനി ഉദ്ഘാടനം ചെയ്തുഹംസ എടപ്പാൾനാസർ എടപ്പാൾഹംസ പൊന്നാനി തുടങ്ങിയവരുടെ സംഗീതാലാപനം ഉണ്ടായിസ്വിം ബ്രോസ് പ്രസിഡൻ്റ് പി.പി മൊയ്തീൻ കുട്ടി മാസ്ററർ അധ്യക്ഷത വഹിച്ച യോഗത്തിൽ അബ്ദു റഹ്മാൻ നാലകത്ത് സ്വാഗതവും സൈനുദീൻ ഹാജി നന്ദിയും രേഖപ്പെടുത്തി