സ്വര്‍ണവില താഴോട്ട്; ഇന്ന് പവന് 320 രൂപ കുറഞ്ഞു
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 3288ല്‍ നിന്ന് 3260ലേക്ക് കുറഞ്ഞു. വ്യാപാരം തുടരുന്നതിനാല്‍ ഇതില്‍ നേരിയ മാറ്റം പ്രതീക്ഷിക്കാം.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 71160 രൂപയാണ് വില. 320 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 40 രൂപ താഴ്ന്ന് 8895 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ് 7290 രൂപയായി. വെള്ളിയുടെ വില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 109 എന്ന നിരക്കിലെത്തി. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരുംദിവസങ്ങളിലും സ്വര്‍ണവില കുറഞ്ഞേക്കും.
ബുധനാഴ്ച സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍ ചൊവ്വാഴ്ച രണ്ട് തവണ വിലയില്‍ മാറ്റമുണ്ടായിരുന്നു. രാവിലെ സ്വര്‍ണവില കൂടുകയും ഉച്ചയ്ക്ക് ശേഷം കുറയുകയുമാണ് ചെയ്തത്. ഇതിന് ശേഷമാണ് ഇന്നത്തെ വിലക്കുറവ്. സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിനമാണ്.
ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 85.47 എന്ന നിരക്കിലാണുള്ളത്. ക്രൂഡ് ഓയില്‍ വില അല്‍പ്പം കയറുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 65 ഡോളറാണ് പുതിയ വില.
ഡോളര്‍ മൂല്യം വര്‍ധിക്കുന്നത് സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് പ്രതീക്ഷയാണ്. ഡോളര്‍ മൂല്യം കൂടുമ്പോള്‍ മറ്റു കറന്‍സികളുടെ മൂല്യം കുറയും. അവ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങലുകള്‍ ഇടിയാനും ഇത് കാരണമാകും. അതേസമയം, ഇന്ത്യന്‍ രൂപ കാര്യമായ മുന്നേറ്റം നടത്തുന്നില്ല എന്നത് ആശങ്കയാണ്. ഇന്ത്യന്‍ രൂപയുടെ കരുത്ത് കൂട്ടാന്‍ ആര്‍ബിഐ ശ്രമം തുടരുന്നുണ്ട്.