CHANGARAMKULAMLocal news
ഈശ്വരമംഗലം മൃഗാശുപത്രി കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി
പൊന്നാനി : ഒപി ബ്ലോക്ക്, വാക്സിനേഷൻ ബ്ലോക്ക്, ഓപ്പറേഷൻ തിയറ്റർ, ലബോറട്ടറി, ഫാർമസി, എമർജൻസി വെറ്ററിനറി സർവീസ്, രാത്രി പരിശോധനാ കേന്ദ്രം, സ്റ്റോർ റൂം, ഓഫിസ് തുടങ്ങിയ സൗകര്യങ്ങളോടെ ഇൗശ്വരമംഗലം മൃഗാശുപത്രി കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. പദ്ധതി ഈമാസം ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയുന്നത്. മുഴുവൻ സമയവും ഡോക്ടറുടെ സേവനം ലഭ്യമാക്കും. മൃഗാശുപത്രികളുടെ നവീകരണത്തിന് സംസ്ഥാന സർക്കാർ 3 കോടി രൂപ അനുവദിച്ചിരുന്നു. ഇതിൽ ഒരു കോടി രൂപയോളം പൊന്നാനിയിലാണ് ചെലവിട്ടത്.