CHANGARAMKULAM

സമര പ്രഖ്യാപന പ്രചരണ ജാഥക്ക് കോക്കൂർ സെന്ററിൽ സ്വീകരണം നൽകി

ചങ്ങരംകുളം:വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 28 ന് നടക്കുന്ന സെക്രട്ടറിയേറ്റ് ധർണ്ണയുടെ പ്രചരണാർത്ഥം പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമര പ്രഖ്യാപന പ്രചരണ ജാഥക്ക് കോക്കൂർ സെന്ററിൽ സ്വീകരണം നൽകി.സ്വീകരണപൊതുയോഗം ജില്ലാ വൈസ്പ്രസിഡണ്ടും,ജാഥാക്യാപ്റ്റനുമായ പ്രകാശ് എടപ്പാൾ ഉൽഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.പി. ഖാലിദ് മണ്ഡലം പ്രസിഡണ്ട് ഫൈസൽ മാറഞ്ചേരി, ബഷീർ കോക്കൂർ എന്നിവർ പ്രസംഗിച്ചു.യൂണിറ്റ് പ്രസിഡണ്ട് റസാഖ് നാലകത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇ.വി മുജീബ് കോക്കൂർ സ്വാഗതവും ആശിഖ് ഗാർഡൻസ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button