EDAPPALLocal news

സമരം വിട്ട് എടപ്പാൾ പട്ടാമ്പി റൂട്ടിലെ സ്വകാര്യ ബസുകൾ

എടപ്പാൾ: തൃശ്ശൂർ-പാലക്കാട് ജില്ലയിലെ സ്വകാര്യ ബസ്സുകളുടെ പണിമുടക്കിൽ നിന്ന് വിട്ടുനിന്ന് മലപ്പുറം ജില്ലയിലെ സ്വകാര്യ ബസുകൾ. എടപ്പാൾ പട്ടാമ്പി റൂട്ടിലേയും തൃശൂർ കോഴിക്കോട് റൂട്ടിലേയും സ്വകാര്യ ബസുകളാണ് സമരം വിട്ട് സർവീസ് നടത്തിയത്.
വടക്കുഞ്ചേരി പന്നിയേങ്കര ടോൾപ്ലാസയിലെ അന്യായ ബസ്സ് ടോൾ പിരിവ്അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ബസ്സുടമ സംയുക്ത സമരസമിതി ഇന്ന് നടത്തുമെന്ന് പ്രഖ്യാപിച്ച സമരത്തിൽ നിന്നാണ് ചില സ്വകാര്യ ബസുകൾ വിട്ടുനിന്നത്. ടോൾ പ്ലാസ വിഷയം നിലനിൽക്കുന്ന പ്രദേശത്ത് സമരം മതിയെന്ന വാദപ്രതിവാദങ്ങൾക്ക്‌ ഒടുവിലാണ് മറ്റു പ്രദേശങ്ങളിലുള്ളവർ
സർവീസ് ആരംഭിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button