ചങ്ങരംകുളം കാഞ്ഞിയൂർ പാടം കേന്ദ്രീകരിച്ചു ലഹരി വിൽപ്പന സജീവമാകുന്നതായി പരാതി
ചങ്ങരംകുളം: ചങ്ങരംകുളം കാഞ്ഞിയൂർ പാടം കേന്ദ്രീകരിച്ചു ലഹരി വിൽപ്പനയും ലഹരിയുടെ ഉപയോഗവും വർദ്ധിച്ചു വരുന്നതായി നാട്ടുകാരുടെ പരാതി. മാരകമായ ലഹരി വസ്തുക്കളാണ് ഇവിടെ ഉപയോഗിക്കുന്നതും വിൽപ്പന നടത്തുന്നതുമെന്നാണ് പറയപ്പെടുന്നത്. യുവാക്കുകളായ നിരവധി പേര് രാത്രി കാലങ്ങളിൽ ഇവിടെ തമ്പടിക്കുന്നതായി നാട്ടുകാർ പറയുന്നു. മോട്ടോർ സൈക്കിളിലും, കാറിലുമായി ലഹരി വിൽപ്പനക്കാർ ഇവിടെങ്ങളിൽ ലഹരി വസ്തുകൾ എത്തിച്ചു കൊടുക്കുന്നതും, കാഞ്ഞിയൂർ പാടത്തെ റൂമുകൾ കേന്ദ്രീകരിച്ചു വിൽപ്പന നടക്കുന്നതായാണ് പരാതി. ചെറുപ്പകാരായിട്ടുള്ള യുവാക്കളാണ് ഇവിടുത്തെ സ്ഥിരം സന്ദർഷകർ. എന്നാൽ ഇത്തരക്കാർക്കെതിരെ പരാതിയുമായി മുന്നോട്ട് വരാൻ പ്രദേശത്തെ ആളുകൾക്ക് ഭയമാണ്.പരാതി കൊടുത്താൽ എന്ത് അക്രമവും തങ്ങൾക്ക് എതിരെ വരാനുള്ള സാധ്യതഉണ്ടെന്നാണ് ഇവർ പറയുന്നത്. അത്രക്കും വലിയ സംഗമാണ് ഇവിടെ വരുന്നതെന്ന് നാട്ടുകാർ പറയുന്നു. ചുറ്റുപാടുമുള്ള കുട്ടികളെ പോലും രാത്രി കാലങ്ങളിൽ പുറത്ത് ഇറക്കാൻ പറ്റാത്ത അവസ്ഥയിൽ ഭയന്ന് ഇരിക്കുകയാണ് ഒരു പ്രദേശം.