EDAPPALLocal news

മാലിന്യം കുറയ്ക്കാം, ഭാവി രക്ഷിക്കാംഐഡിയൽ വിദ്യാർത്ഥികളുടെ വേസ്റ്റ് ഓഡിറ്റ് ചലഞ്ച്

എടപ്പാൾ: സ്കൂൾ ക്യാമ്പസിലെ മാലിന്യ പ്രശ്നങ്ങൾക്ക് ശാസ്ത്രീയ പരിഹാരം കണ്ടെത്താൻ കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ (സി.ബി.എസ്.ഇ) സെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങി.

‘മാലിന്യം കുറയ്ക്കാം, ഭാവി രക്ഷിക്കാം’ എന്ന സന്ദേശവുമായി സംഘടിപ്പിച്ച ‘വേസ്റ്റ് ഓഡിറ്റ് ചലഞ്ച് പ്രൊജക്റ്റ്’ അവതരണം സ്കൂൾ സെമിനാർ ഹാളിൽ നടന്നു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി റിൻഷ മുജീബ് പരിപാടിക്ക് നേതൃത്വം നൽകി. മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യവും വിദ്യാർത്ഥികൾക്കിടയിൽ അവബോധം വളർത്തേണ്ടതിന്റെ ആവശ്യകതയും അവർ എടുത്തുപറഞ്ഞു.

സീനിയർ പ്രിൻസിപ്പൽ ഫിറോസ് എഫ്, സി.ബി.എസ്.ഇ പ്രിൻസിപ്പൽ പ്രിയ അരവിന്ദ്, സെക്കൻഡറി വിഭാഗം എച്ച്.എം ബിന്ദുമോഹൻ, യു.പി വിഭാഗം എച്ച്.എം ഉഷകൃഷ്ണകുമാർ, സ്കൗട്ട് ഇൻചാർജ് പി.പി ഹുസൈൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ക്ലാസ് മുറികൾ, സ്കൂൾ ഗ്രൗണ്ട്, സെമിനാർ ഹാൾ, ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ശുചിമുറികൾ, സ്റ്റാഫ് റൂം എന്നിവിടങ്ങളിൽ നടത്തിയ മാലിന്യ ഓഡിറ്റിന്റെ കണ്ടെത്തലുകൾ നാല് വിദ്യാർത്ഥി സംഘങ്ങൾ പവർപോയിന്റ് അവതരണത്തിലൂടെ വിശദീകരിച്ചു. ക്യാമ്പസിലെ മാലിന്യ ഉത്പാദനത്തെക്കുറിച്ചും നിലവിലുള്ള സംസ്കരണ രീതികളിലെ പോരായ്മകളെക്കുറിച്ചും റിപ്പോർട്ടിൽ പ്രതിപാദിച്ചു.

ഭക്ഷ്യമാലിന്യമാണ് സ്കൂളിലെ പ്രധാന വെല്ലുവിളിയെന്ന് ഓഡിറ്റിൽ കണ്ടെത്തി. ഇതിന് പരിഹാരമായി ഒരു വർഷം നീളുന്ന കർമപദ്ധതിയും പ്രഖ്യാപിച്ചു.

ഓരോ വിഭാഗത്തിലും പ്രത്യേക ഭക്ഷ്യമാലിന്യ ബിന്നുകൾ സ്ഥാപിക്കുക, ആഴ്ചതോറും മാലിന്യ ഓഡിറ്റ് നടത്താൻ വിദ്യാർത്ഥി സംഘം രൂപീകരിക്കുക, മാസത്തിലൊരിക്കൽ ‘സീറോ വേസ്റ്റ് ഡേ’ ആചരിക്കുക എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ.
വിദ്യാർത്ഥികളായ
കാർത്തിക് എം വി
മുഹമ്മദ് ഷാൻ,
ഫാത്തിമ ഹിസാന,
മർവ ജാഫർ ,
ആദിദേവ് കെ പി ,
രഞ്ജീവ് സി വി 1
നിയ പി ടി ,
സഹ്‌ല നാസർ, എന്നിവർ ചേർന്ന്
പ്രൊജക്റ്റ് റിപ്പോർട്ട് മൂല്യനിർണയ സമിതിക്ക് കൈമാറി.

വിദ്യാർത്ഥികളുടെ ശ്രമങ്ങളെ അഭിനന്ദിച്ച അധ്യാപകർ ശുചിത്വവും ഹരിതാഭവുമായ ക്യാമ്പസിനായി എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button