EDAPPALLocal news

ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ഡി.വൈ.എഫ്.ഐ അനുമോദനം

എടപ്പാൾ: എസ്.എസ്.എൽ.സി., പ്ലസ് ടു, എൽ.എസ്.എസ്., ഗേറ്റ് പരീക്ഷകളിൽ ഉന്നത വിജയം നേടി നാടിന് അഭിമാനമായ വിദ്യാർഥികളെ ആദരിച്ച് ഡി.വൈ.എഫ്.ഐ കണ്ടനകം വെസ്റ്റ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “PINNACLE–2026” അനുമോദന സദസ് സംഘടിപ്പിച്ചു.
ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം ടി.പി. ജംഷീർ പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ നേട്ടങ്ങൾ സമൂഹത്തിന് പ്രചോദനമാണെന്നും അക്കാദമിക മികവ് കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ഹരികൃഷ്ണൻ സി.വി. അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ദേവി മുഖ്യാതിഥിയായി പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി കിഷോർ, സി.പി.ഐ.(എം) ലോക്കൽ കമ്മിറ്റി അംഗം മുരളി പാറക്കൽ, ബ്രാഞ്ച് സെക്രട്ടറി സബീഷ് കുണ്ടൂളി, മേഖല സെക്രട്ടറി ഷാഹുൽ, അനീഷ്, ശരത്, മെഹബൂബ്, ഷുഹൈബ് എന്നിവർ സംസാരിച്ചു.
വിജയികളായ വിദ്യാർഥികൾക്ക് മൊമെന്റോകൾ നൽകി അനുമോദിക്കുകയും ഉപഹാരങ്ങൾ സമ്മാനിക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button