EDAPPALLocal news

എടപ്പാൾ കെ എസ് ആർ ടി സി സ്റ്റേഷനെ ബസ് ഒപ്പറേറ്റിങ്ങ് സെൻ്ററാക്കണം എ ഐ ടി യു സി

എടപ്പാൾ | ദേശീയ പാതയിൽ തൃശൂർ കഴിഞ്ഞാൽ കോഴിക്കോട് മാത്രമാണ് കെ എസ് ആർ ടി സി ബസ് ഒപ്പറേറ്റ് ചെയ്യുന്നത് എന്നാൽ എല്ലാ സൗകര്യങ്ങളുമുള്ള എടപ്പാൾ സ്റ്റേഷനിൽ നിന്ന് ബസ് ഒപ്പറേറ്റ് ചെയ്യണമെന്ന് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംബ്ലായിസ് യൂണിയൻ (എ ഐ ടി യു സി )എടപ്പാൾ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. വി സാബു അധ്യക്ഷത വഹിച്ചു. സി പി ഐ മണ്ഡലം സെക്രട്ടറി പ്രഭാകരൻ നടുവട്ടം ഉദ്ഘാടനം ചെയ്തു.
ടി ശ്രീകുമാർ, കെ പി സുബ്രഹ്മണ്യൻ, വേലായുധൻ കാലടി, ഒ പി അബ്ദുൽ നാസർ, രഞ്ജിത്ത് എന്നിവർ സംസാരിച്ചു വി സാബുവിനെ സെക്രട്ടറിയായും എ വി നിധുവിനെ പ്രസിഡൻ്റായും തെരഞ്ഞെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button