EDAPPALLocal news
വൈദ്യുതിയുടെ ഒളിച്ചുകളി; “ദുരിത രാത്രിയിൽ ” വലഞ്ഞ് തവനൂരിലേ ജനങ്ങൾ
എടപ്പാൾ:വൈദ്യുതിയുടെ ഒളിച്ചുകളിയിൽ വലഞ്ഞ് തവനൂരിലേ ജനങ്ങൾ.ബുധനാഴ്ച അർധരാത്രിയാണ് തവനൂർ സെക്ഷന് കീഴിൽ വൈദ്യുതി വിതരണം നിലച്ചത്.ഇടക്ക് വൈദ്യുതി വന്ന് പോയെങ്കിലും രാത്രി 11 മുതൽ പുലർച്ചെ വരെ കൂടുതൽ സമയവും വൈദ്യുതി വിതരണം ഉണ്ടായിരുന്നില്ല. മെയിൻ ലൈനിലെ തകരാറാണ് വൈദ്യുതി നിലക്കാൻ കാരണമെന്നാണ് കെ എസ് ഇ ബി അധികൃതരുടെ വിശദീകരണം. എടപ്പാൾ, തവനൂർ, കുറ്റിപ്പുറം, തിരുനാവായ സബ്സ് റ്റേഷനുകൾ തമ്മിൽ ലിങ്ക് ചെയ്യുന്ന പവർ ഫീഡറുകളിലെ തകരാർ പരിഹരിച്ച് വരികയാണെന്നും അധികൃതർ അറിയിച്ചു.