EDAPPAL
സപ്ലൈകോ നെല്ലിൻ്റെ വില നൽകാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്
എടപ്പാൾ :സപ്ലൈകോപൊന്നാനി കോൾ മേഖലയിൽ തേരേറ്റു കായൽ പുഴ ങ്ങാട് ‘കണ്ണേങ്കായൽ, തുടങ്ങിയ നിരവധി കോൾ പടവു സംഘങ്ങളി ലുള്ള കർഷകർക്ക് സപ്ലൈകോ സംഭരിച്ച നെല്ലിൻ്റെ വില നല്കുന്നതിൻ്റെ കാലതാമസം ഒഴിവാക്കി കർഷകരുടെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് യു ഡി എഫ് എടപ്പാൾ പഞ്ചായത്ത് കമ്മറ്റി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ഇനിയും ഫണ്ട് വിതര ണം ചെയ്യാൻ താമസം നേരിട്ടാൽ കോൾ സംഘങ്ങളിലെ കർഷകരെ അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പഞ്ചായത്ത് യു.ഡി എഫ് ലൈസൻകമ്മറ്റി യോഗം മുന്നറിയിപ്പ് നല്കി. ചെയർമാൻ എസ്
സുധീർ അദ്ധ്യക്ഷനായി.
കെ പി മുഹമ്മദലി ഹാജി, സി രവീന്ദ്രൻ, സുരേഷ് പൊൽ പാക്കര, അഡ്വ. രോഹിത്ത്, റഫീക്ക് പിലാക്കൽ, ഹാരിസ് തൊഴുത്തിങ്ങൽ, കെ വി എം ലൈസ്, ചക്കൻ കുട്ടി, മുഹമ്മദ് കുട്ടി കല്ലിങ്ങൽ,സുലൈമാൻ ടി പി , എൻ എ കാദർ പ്രസംഗിച്ചു.