BREAKING NEWSLATEST NEWS

യാത്രക്കാർക്ക് ആധുനിക സൗകര്യങ്ങളുമായി കെ എസ് ആർ ടി സി സ്മാർട്ട് ബസ് സ്റ്റോപ്പുകൾ വരുന്നു;

എടപ്പാൾ :- യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനായി കെ എസ് ആർ ടി സി ബസ് കാത്തിപ്പ് കേന്ദ്രങ്ങളിൽ സ്മാർട്ട് ബസ് സ്റ്റോപ്പുകൾ സ്ഥാപിക്കാൻ നടപടി തുടങ്ങി. ആധുനിക വിവരസാങ്കേതിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി യാത്രക്കാർക്ക് ആവശ്യമായ വിവരങ്ങളും സേവനങ്ങളും ഒരിടത്ത് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സ്മാർട്ട് ബസ് സ്റ്റോപ്പുകളിൽ ബസുകളുടെ തത്സമയ വിവരങ്ങൾ അറിയുന്നതിനുള്ള സംവിധാനം, യാത്രക്കാർക്ക് ആവശ്യമായ അറിയിപ്പുകൾ നൽകുന്നതിനുള്ള അനൗൺസ്‌മെന്റ് സംവിധാനം, ടിക്കറ്റ് ബുക്കിങ്ങിനുള്ള കിയോസ്‌ക്, സൗജന്യ വൈഫൈ, ഡിജിറ്റൽ ഡിസ്പ്ലേ, എ ഐ ക്യാമറ നിരീക്ഷണംഇരിപ്പിടം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കും. ഇതിലൂടെ ബസുകളുടെ വരവും പുറപ്പെടലും സംബന്ധിച്ച വിവരങ്ങൾ എളുപ്പത്തിൽ അറിയാനും യാത്ര കൂടുതൽ ആസൂത്രിതമാക്കാനും സാധിക്കും.ഡിജിറ്റൽ ഡിസ്പ്ലേകളിലൂടെ യാത്രാസംബന്ധമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം അനൗൺസ്‌മെന്റ് സംവിധാനത്തിലൂടെ പ്രധാന അറിയിപ്പുകളും യാത്രക്കാരിലേക്ക് എത്തിക്കാനാകും.

ടിക്കറ്റ് കിയോസ്‌ക് സംവിധാനം ടിക്കറ്റ് ലഭ്യമാക്കുന്ന നടപടികൾ കൂടുതൽ എളുപ്പമാക്കുമെന്നാണ് പ്രതീക്ഷ. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി എ ഐ ക്യാമറ നിരീക്ഷണ സംവിധാനവും പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.സ്വകാര്യ കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും യാത്രക്കാർക്ക് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പദ്ധതി യാഥാർഥ്യമാകുന്നതോടെ കെ എസ് ആർ ടി സി സ്റ്റാൻഡുകളിലെ യാത്രാസൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടും. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സ്റ്റോപ്പുകൾ സ്ഥാപിക്കുന്ന സ്ഥലങ്ങൾ, പ്രവൃത്തി പൂർത്തീകരണ സമയക്രമം, സൗകര്യങ്ങൾ ലഭ്യമാകുന്ന തീയതി തുടങ്ങിയ വിശദാംശങ്ങൾ ലഭ്യമാകുന്നതനുസരിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമാകും. വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കാനുള്ള ഏതാനും ഡിജിറ്റൽ ബസ് കാത്തിരിപ്പ്ഷെഡ്ഡുകൾ എടപ്പാൾ കണ്ടനകം കെ എസ് ആർ ടി സി റീജ്യനൽ വർക്ക് ഷോപ്പിൽ എത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button