BREAKING NEWSLATEST NEWSLocal news

സ്കൂൾ വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിക്ക് ലഹരി സംഘത്തിന്റെ മർദ്ദനം

പെരിന്തൽമണ്ണ: സ്കൂൾ വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിക്ക് ലഹരി സംഘത്തിന്റെ മർദ്ദനം. പെരിന്തൽമണ്ണ GHSS ആനമങ്ങാട് സ്കൂളിലെ വിദ്യാർത്ഥിയെ ആണ് ലഹരി സംഘം ആക്രമിച്ചത്ഹെൽമറ്റ് ധരിച്ചെത്തിയ സംഘം സ്കൂളിലേക്ക് പോകുന്ന വഴി കുട്ടിയെ തലയ്ക്ക് അടിച്ച് വീഴ്ത്തുകയായിരുന്നു.

വെള്ളിയാഴ്ച്ച രാവിലെയായിരുന്നു ആക്രമണം. സ്കൂളിൽ ലഹരി ഉപയോഗിക്കുന്നവരുടെ പേര് പറഞ്ഞതിന് മുൻപ് കത്തികാണിച്ച് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നുഓപ്പറേഷൻ തൂഫാൻറെ ഭാഗമായിട്ടാണ് ലീഡർ കൂടിയായ കുട്ടി അധ്യാപകർക്ക് ലഹരി ഉപയോഗിക്കുന്നവരെ പറഞ്ഞു കൊടുത്തത്. സംഭവത്തിൽ പെരുന്തൽമണ്ണ പോലീസ് കേസ് എടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button