EDAPPALLocal news
സംസ്ഥാനപാതയിൽ എടപ്പാളിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട പോലീസ് ജീപ്പിൽ ഇടിച്ചു
എടപ്പാൾ: നിയന്ത്രണം നഷ്ടപ്പെട്ട കാർ നിർത്തിയിട്ട പോലീസ് ജീപ്പിൽ ഇടിച്ചു. വ്യാഴാഴ്ച രാത്രി 11 മണിയോടെ എടപ്പാൾ ഗോവിന്ദ തീയറ്റർ സമീപമാണ് അപകടം ഉണ്ടായത്. എടപ്പാളിൽ നിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോകുന്ന കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ട ഹൈവേ പോലീസ് ജീപ്പിൽ ഇടിക്കുകയായിരുന്നു.
നിസ്സാര പരിക്കുകളോടെ യാത്രക്കാർ രക്ഷപ്പെട്ടു. തുടർന്ന് വാഹനങ്ങൾ സ്റ്റേഷനിലേക്കു മാറ്റി. കഴിഞ്ഞദിവസം രാത്രിയിൽ ഉണ്ടായ ശക്തമായ മഴയിൽ സംസ്ഥാനപാതയിൽ നിരവധി വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്. അമിത വേഗതയിൽ വാഹനമോടിക്കുന്നവർക്കും ഗതാഗത നിയമനങ്ങൾ അനുസരിക്കാത്തവർ ക്കും എതിരെ ശക്തമായ നടപടികളാണ് മോട്ടോർവാഹന വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനപാതയിൽ ഏപ്രിൽ ഒന്നുമുതൽ ഇതിനായി 726 നിരീക്ഷണ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.