EDAPPAL

വയോജനങ്ങൾക്ക് വിഷുകൈനീട്ടമായി വാർഡ് മെമ്പർ ബഷീർ തുറയാറ്റിൽ

എടപ്പാൾ: കാലടി ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിലെ വയോജനങ്ങൾക്ക് വിഷു കൈനീട്ടവുമായി മെമ്പർ ബഷീർ തുറയാറ്റിൽ

വീടുകളിലെത്തി.തിരഞ്ഞെടുപ്പിൽ ജയിച്ച് ആദ്യ ഹോണറേറിയം ഉപയോഗിച്ച് കഴിഞ്ഞവർഷവും വിഷു കൈനീട്ടം നൽകിയിരുന്നു. ഇത്തവണയും ഹോണറേറിയം വിഷു കൈനീട്ടം നൽകാനായി മെമ്പർ മാറ്റിവെക്കുകയായിരുന്നു.രാവിലെ പൂത്തിരിയും പടക്കവും പൊട്ടിക്കുന്ന സമയത്താണ് വീടുകളിൽ അപ്രതീക്ഷിച്ചമായി മെമ്പർ എത്തിയത്. ഓരോ വീടുകളും കയറി ഇറങ്ങി മുതിർന്നവരിൽ നിന്നും അനുഗ്രഹം വാങ്ങിയാണ് മെമ്പർ തിരിച്ച് പോയത്. നന്മയുടെ വിജയ ആഘോഷമായ വിഷുവിന് ജനങ്ങളുടെ സന്തോഷത്തിൽ പങ്ക് ചേരാനാണ് വിഷു കൈനീട്ടമായി വീടുകളിൽ എത്തിയതെന്ന് മെമ്പർ ബഷീർ തുറയാറ്റിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button