ചാലിശ്ശേരി

ഡോ.ബി.ആർ അംബേദ്കർ നീതി സങ്കൽപ്പങ്ങളുടേയും മനുഷ്യാന്തസ്സിൻ്റേയും പ്രതീകം:വിടി.ബൽറാം

ചാലിശ്ശേരി:നീതി സങ്കൽപ്പങ്ങളുടേയും മനുഷ്യാന്തസ്സിൻ്റേയും പ്രതീകമാണ് ഡോ.ബി.ആർ.അംബേദ്കർ എന്ന് കെപിസിസി വൈസ് പ്രസിഡണ്ട് വി.ടി.ബൽറാം അഭിപ്രായപ്പെട്ടു.കേരളത്തിലും ജാതീയത ശക്തമായി നിലനിൽക്കുന്നുണ്ടെന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഡെൻ്റൽ വിദ്യാർത്ഥി നിധിൻ രാജിൻ്റെ ആത്മഹത്യ എന്നും വി.ടി.ബൽറാം പറഞ്ഞു. നിരന്തരമായ ആത്മനവീകരണത്തോടെ ജനാധിപത്യ മനസ്സിനെ രൂപപ്പെടുത്തുക എന്നത് മാത്രമാണ് മുന്നോട്ടുപോകാൻ വ്യക്തിക്കും സമൂഹത്തിനും മുന്നിലുള്ള വഴി.നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റി തൃത്താലയിൽ നടത്തിയ അംബേദ്കർ ജയന്തി ആഘോഷ പരിപാടികൾ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.റഷീദ് കൊഴിക്കര അദ്ധ്യക്ഷത വഹിച്ചു.കെപിസിസി നിർവ്വാഹകസമിതിയംഗം സിവി. ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറി പി. വി.മുഹമ്മദ്‌അലി,ജില്ലാ പഞ്ചായത്തംഗം ടി. കെ.സുനിൽകുമാർ,പട്ടികജാതി പട്ടികവർഗ്ഗ വെൽഫെയർ സൊസൈറ്റി പ്രസിഡന്റ്‌ ഇ. രാജൻ,ദളിത് കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ പി. വി.സുകുമാരൻ, എം. മണികണ്ഠൻ, വി. മുഹമ്മദ്‌കുഞ്ഞി,കുഞ്ഞിമോൻ മാവറ, പി. ടി.ഷംസുദ്ധിൻ,ഇ.രാജേഷ്, രേഖ മണികണ്ഠൻ, പ്രീത ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button