BREAKING NEWSKUTTIPPURAMLocal newsPUBLIC INFORMATIONSocialUPDATESValanchery
യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു
വളാഞ്ചേരി : പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് വൈകുന്നേരത്തോടെയാണ് അന്ത്യം. ന്യൂമോണിയ സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് ചികിത്സയിലായിരുന്നു.
രാവിലെ വളാഞ്ചേരിയിലെ ആശുപത്രിയിൽ സ്വാലിഹ് നേരിട്ട് ആണ് എത്തിയത്. ഉച്ചയോടെ കൂടി അസുഖം കൂടിയതോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.മലപ്പുറം വാളാഞ്ചേരി കാരെക്കാട് സ്വദേശിയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു സ്വാലിഹ്.
വലിയ സൗഹൃദ വലയത്തിനും ഉടമയായിരുന്നു. ഖബറടക്കം ഇന്ന് രാത്രി എട്ടുമണിക്ക് കരേക്കാട് സി.കെ പാറ ജുമാ മസ്ജിദിൽ നടക്കും.