VATTAMKULAM

“വർണ്ണശലഭങ്ങൾ”ഭിന്നശേഷി കലോത്സവം

വട്ടംകുളം : ഗ്രാമ പഞ്ചായത്തിൻ്റെയും വനിത ശിശു വികസന വകുപ്പിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച 2025-26 വർഷത്തെ ഭിന്നശേഷി കലോത്സവം “വർണ്ണശലഭങ്ങൾ” നടുവട്ടം ശുകപുരം ജി.എൽ.പി. സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് എം.എ. നജീബ് ഉദ്ഘാടനം നിർവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹസൈനാർ നെല്ലിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഫ്ലവേഴ്സ് കോമഡി ചാനൽ ഫെയിം കെ.പി. പൂവി മുഖ്യാതിഥിയായിരുന്നു.
ക്ഷേമകാര്യ ചെയർപേഴ്സൺ ഷീജ, പഞ്ചായത്ത് അംഗങ്ങളായ കഴുങ്കിൽ മജീദ്, ശ്രീജ പാറക്കൽ, കെ.പി. റാബിയ, സുഹൈല അഫീഫ്, ഉണ്ണികൃഷ്ണൻ, പത്മ ടീച്ചർ, അനിത, സി.ഡി.പി.ഒ. സി.എസ്. ബിന്ദു എന്നിവർ സംസാരിച്ചു.
മുൻ പ്രസിഡണ്ട് കഴുങ്കിൽ മജീദ് സ്വാഗതം പറഞ്ഞു. ഐസിഡിഎസ് സൂപർവൈസർ കെ. നീന നന്ദി രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button