സേഫ് വട്ടംകുളം; വട്ടംകുളത്തെ ഭക്ഷണം ഇനി സേഫ്
എടപ്പാൾ: വട്ടംകുളം ഗ്രാമ പഞ്ചായത്ത് ഭക്ഷ്യ സുരക്ഷ, ശുചിത്വ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് നടപ്പിലാക്കിയ “സേഫ് വട്ടംകുളം” പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് പരിധിയിലെ ഓഡിറ്റോറിയം, ഹോട്ടൽ, കാറ്ററിംഗ് യൂണിറ്റ് പ്രതിനിധികളുടെ യോഗം ചേർന്നു. പഞ്ചായത്ത് ലൈസ ൻസ് , ഫുഡ് സേഫ്റ്റി ലൈസൻസ് , ഭക്ഷണം പാചകം ചെയ്യുന്നവരുടെ ഹെൽത്ത് കാർഡ്, കുടിവെള്ള പരിശോധന സർട്ടിഫിക്കറ്റ്, ഖരമാലിന്യ സംസ്കരണത്തിനുള്ള ഹരിത കർമ്മസേന കാർഡ് എന്നിവ എല്ലാ സ്ഥാപനങ്ങളും ഉറപ്പാക്കും.
തൊഴിലാളികൾക്ക് ആവിശ്യമായ പരിശീലനം നൽകും. യോഗം വട്ടംകുളം ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡന്റ് എം.എ. നജീബ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മജീദ് കഴുങ്കിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ.രാജേഷ്, എം.ജി.സുരേഷ്, ഭക്ഷ്യ സുരക്ഷ ഓഫീസർ യു.എം. ദീപ്തി, വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഡബ്ല്യൂ. രഞ്ജിത്ത് ലാൽ , സതീഷ് അയ്യാപ്പിൽ എന്നിവർ സംസാരിച്ചു. എല്ലാ ആഴ്ചകളിലും പഞ്ചായത്ത് – ആരോഗ്യ – ഭക്ഷ്യ സുരക്ഷ വകുപ്പ് സംയുക്ത സ്ക്വാഡ് പരിശോധന നടത്തി ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തും.