BREAKING NEWSCHANGARAMKULAMLATEST NEWSLocal news

ചങ്ങരകുളം ഫാർമേഴ്സ്‌ പ്രൊഡ്യൂസേഴ്സ്‌ ‌ മാർക്കറ്റിംഗ്‌ സൊസൈറ്റി ഓഫീസ്‌ ഉദ്ഘാടനം ചെയ്തു

ചങ്ങരംകുളം :- കാർഷിക മേഖലയുടെ അഭിവൃതിക്കും കർഷകരുടെ ഉൽപ്പന്നങ്ങൾ വിപണനം നടത്തുന്നതിനും മറ്റുമായി പെരുമ്പടപ്പ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിൽ സർക്കാർ അനുവിച്ച ചങ്ങരകുളം ഫാർമ്മേഴ്‌സ്‌ പ്രൊഡ്യൂസേഴ്സ്‌ ‌ മാർകറ്റിംഗ്‌ സൊസൈറ്റിയൂടെ ഒഫീസ്‌ ഉദ്ഘാടനവും പുതുതായി ആരംഭിക്കുന്ന കേരള മാർക്കറ്റ്‌ ഫെഡിന്റെ വിപണന ശൃംഖലയായ ഫാംലൈൻ റീട്ടയിൽ ഔട്ട്‌ ലെറ്റിന്റെ ഉദ്ഘാടനവും കേരള സ്റ്റേറ്റ്‌ മാർക്കറ്റ്‌ ഫെഡ്‌ ചെയർ പേഴ്സൺ അഡ്വ.സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവ്വഹിച്ചു.

ചങ്ങരകുളം ഫാർമ്മേഴ്‌സ്‌ പ്രൊഡ്യൂസേഴ്സ്‌ ‌ മാർകറ്റിംഗ്‌ സൊസൈറ്റി പ്രസിഡന്റ്‌ സുരേഷ്‌ പാട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. പെരുമ്പടപ്പ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റമീന ഇസമയിൽ ഷെയർ സർട്ടിഫിക്കറ്റ്‌ വിതരണവും ജില്ലാ പഞ്ചായത്ത്‌ അംഗം അഷ്ഹർ പെരുമുക്ക്‌ ആദ്യ വിൽപ്പന നടത്തി. കേരള മാർക്കറ്റ്‌ ഫെഡ്‌ പ്രൊജക്ട്‌ കോഡിനേറ്റർ വി ജി കണ്ണൻ, അഡ്വ.സിദ്ധിഖ്‌ പന്താവൂർ, അശ്വതി സന്തോഷ്‌, പി ടി അബ്ദുൽ കാദർ, ഷാനവാസ്‌ വട്ടത്തൂർ, അബൂബക്കർ സിദ്ധിക്‌ കെ ബി, ഹമീദ്‌ ചിയ്യാനൂർ, അബ്ദുറഹ്മാൻ നന്നംമുക്ക്‌ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button