THAVANUR
വികസന പ്രവർത്തനങ്ങൾ എടുത്തു പറഞ്ഞ് തവനൂർ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്
സമഗ്ര മേഖലയിലും കൈവരിച്ച നേട്ടങ്ങൾ വിവരിച്ച് നടന്ന തവനൂർ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് തിരൂർ അർബൻ കോപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ഇ. ജയൻ ഉദ്ഘാടനം ചെയ്തു.
മൂവാങ്കര പാപ്പിനിക്കാവ് മൈതാനത്ത് നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.വി ശിവദാസ് അധ്യക്ഷനായിരുന്നു. വികസന രേഖയും വൈസ് പ്രസിഡണ്ട് അവതരിപ്പിച്ചു. ഭരണ നേട്ടങ്ങളുടെ വീഡിയോ പ്രസന്റേഷനും നടന്നു. അസിസ്റ്റന്റ് സെക്രട്ടറി വി എം സജി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരും പൊതുപ്രവർത്തകരും പൊതുജനങ്ങളും സംബന്ധിച്ചു.