ബൂസ്റ്റർ സഹവാസ ക്യാമ്പ് സമാപിച്ചു
തവനൂർ: കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂളിലെ അറബിക് വിഭാഗം മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ച നാലാമത് ബൂസ്റ്റർ സഹവാസ ക്യാമ്പ് സമാപിച്ചു. ഐഡിയൽ സ്‌കൂളിന് പുറമെ ഇതര ജില്ലകളിലെ സ്‌കൂളുകളിൽ നിന്നും നിരവധി വിദ്യാർഥികൾ പങ്കെടുത്തു.
മുന്ന് ദിവസങ്ങളിലായി നടന്ന ക്യാംപിൽ
ഇസ്ലാമിക കർമ്മശാസ്ത്രം, ഖുർആൻ പാരായണം,സ്വഭാവ രൂപീകരണം,
ടീം ബിൽഡിംഗ്,ഗോൾ സെറ്റിംഗ്, വ്യക്തിത്വ വികസനം,സ്ക്രീൻ അഡിക്ഷൻ,സ്കിൽ ഡെവലപ്മെൻറ്,മെന്റലിസം,കായിക പഠനം തുടങ്ങിയ വിവിധ വിഷയങ്ങളിൽ സജയൻ പുതുരുത്തി, ഉമ്മർ പുനത്തിൽ, മുഹമ്മദ് സാലിഹ് പൂക്കോട്ടൂർ, ബാസിത് വാഫി വെട്ടം, മെൻ്റലിസ്റ്റ് അനസ് ഷാഫി കാലടി തുടങ്ങിയ പ്രഗൽഭ പരിശീലകരും വിദ്യാഭ്യാസ പ്രവർത്തകരും പരിശീലനം നൽകി.
സമാപന ചടങ്ങ് ഐഡിയൽ സ്ഥാപനങ്ങളുടെ സ്ഥാപകനും, സി.ഇ.ഒ യുമായ മജീദ് ഐഡിയൽ ഉദ്ഘാടനം ചെയ്തു. ഉമ്മർ പുനത്തിൽ അധ്യക്ഷത വഹിക്കുകയും അറബിക് വിഭാഗം മേധാവി മുഹമ്മദ് ഹനീഫ സമ്മാന ദാനം നിർവ്വഹിക്കുകയും ചെയ്തു.
ഷാജഹാൻ പുറങ്ങ്, മുസ്‌തഫ മേലാറ്റൂർ,അൻവർ മുഹമ്മദ് വെള്ളാഞ്ചേരി, മുർഷിദ് ഹുദവി, മുബാറക് ഹുദവി വിദ്യാർത്ഥികളായ യുംന ബതൂൽ,ആർ വി സയാൻ1 അദ്നാൻ മഞ്ഞലിങ്ങൽ എന്നിവർ പ്രസംഗിച്ചു.
വിദ്യാർത്ഥികളുടെ വ്യത്യസ്ത ഗ്രൂപ്പുകളാക്കി മെൻ്റർമാരായ ഷംസീറ മറവഞ്ചേരി,നൂർജഹാൻ തൃപ്പാലൂർ, സാലിഹ് അൻവരി, ഹംസത്ത് ഹുദവി, ഷിഹാബ് യമാനി തുടങ്ങിയവർ നേതൃത്വം നൽകി.