കോഴിക്കോട്

പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം; മുറിവ് തുന്നാൻ പാടില്ലെന്ന് ഗൈഡ്ലൈൻ, ചികിത്സാപ്പിഴവില്ലെന്ന് അധികൃതര്‍

കോഴിക്കോട്: പെരുവള്ളൂരില്‍ പേവിഷബാധയേറ്റ് അഞ്ചര വയസുകാരി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ആശുപത്രി അധികൃത‍ർ.കാറ്റഗറി 3 യില്‍ വരുന്ന കേസ് ആണിതെന്നും മുറിവ് തുന്നാണ് പാടില്ല എന്നാണ് ഗൈഡ്ലൈൻ എന്നും വിശദീകരണം. ചികിത്സയില്‍ ഒരു വീഴ്ചയും വന്നിട്ടില്ലെന്നും ആശുപത്രിയുടെ പ്രതികരണം.

സംഭവത്തില്‍ ഇന്ന് രാവിലെ കുട്ടിയുടെ പിതാവ് സല്‍മാനുല്‍ ഫാരിസ് പ്രതികരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ വൈകിയെന്നും ചികിത്സാ പിഴവിനെതിരെ പരാതി നല്‍കുമെന്നും സിയയുടെ പിതാവ് പറഞ്ഞു. സർക്കാരിൻ്റെ ഭാഗത്തു നിന്നും ആരോഗ്യ വകുപ്പിൻ്റെ ഭാഗത്തു നിന്നും ആരും ബന്ധപ്പെട്ടില്ല. വാക്സിൻ എടുത്തിട്ടും മരണം സംഭവിക്കുമ്ബോള്‍ ഇതില്‍ വിശദമായ പഠനം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് മലപ്പുറം സ്വദേശിയായ സിയ എന്ന പെണ്‍കുട്ടി മരിച്ചത്.

മാർച്ച്‌ 29നാണ് കുട്ടിയ്ക്ക് നായയുടെ കടിയേല്‍ക്കുന്നത്. ചോരയില്‍ കുളിച്ച നിലയിലായിരുന്നു കുട്ടി. ആദ്യം തിരൂരങ്ങാടി താലൂക് ആശുപത്രിയിലേക്കാണ് കൊണ്ടു പോയത്. ഇതിനുള്ള ഡോക്ടർ ഇവിടെ ഇല്ലെന്നാണ് അവിടെ നിന്ന് പറഞ്ഞത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയെന്നും പിതാവ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button